Click to learn more 👇

അസിഡിറ്റി അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില വഴികള്‍ ഇതാ!



പലരേയും അലട്ടുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികൾ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി.

ദീര് ഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ്, ചായ, കാപ്പി, പുകവലി, മദ്യപാനം എന്നിവയുടെ അമിത ഉപഭോഗം എന്നിവയാണ് അസിഡിറ്റിക്ക് കാരണം.  അസിഡിറ്റി അകറ്റാൻ ചില വീട്ടുവൈദ്യങ്ങളുണ്ട്.

അസിഡിറ്റി മൂലമുണ്ടാകുന്ന വേദനയും ദഹനക്കേടും അകറ്റാൻ പുതിനയില ഉത്തമമാണ്. ഇത് ആമാശയത്തിലെ ആസിഡ് കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.  തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുന്നത് ദഹനപ്രശ്‌നങ്ങൾ അകറ്റാൻ നല്ലതാണ്.

അസിഡിറ്റിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ കറുവപ്പട്ട വളരെ ഗുണം ചെയ്യും. കറുവപ്പട്ടയും പോഷകങ്ങൾ നിറഞ്ഞതാണ്. കറുവാപ്പട്ട ചായ കുടിയ്ക്കുന്നത് കുടൽ അണുബാധയ്ക്ക് പരിഹാരം കാണുന്നതിന് നല്ലതാണ്.

മറ്റൊരു അടുക്കള ഘടകമാണ് ഇഞ്ചി.  ചെറുചൂടുള്ള വെള്ളത്തിൽ ഒരു ടീസ്പൂൺ ഇഞ്ചിനീരും നാരങ്ങാനീരും 2 ടീസ്പൂൺ തേനും കലർത്തി കുടിക്കുക.  

ഇത് അസിഡിറ്റിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും.

ഈ വാർത്ത കൂടെ വായിക്കുക 

  1. പെരുംജീരക വെള്ളത്തിന്റെ ഞെട്ടിക്കുന്ന ആരോഗ്യഗുണങ്ങൾ


  2. കുട്ടികൾക്കും മുതിർന്നവർക്കും കാത്സ്യം വർദ്ധിപ്പിക്കാൻ കഴിക്കാവുന്ന ഭക്ഷണ പദാർത്ഥങ്ങൾ


  3. ഏലക്കാ വെള്ളം കുടിക്കുന്നത് ശീലമാക്കൂ ഗുണങ്ങൾ അനവധി


  4. കൊളസ്‌ട്രോളും, ബിപിയും, മലബന്ധവും നീക്കാന്‍ തൈരില്‍ ഈവ  ചേർത്തു കഴിച്ചാൽ മതി


  5. മല്ലി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍