Click to learn more 👇

കുളി സീൻ കാണലും; മൊബൈലിൽ പകർത്തലും; ഫോണിൽ സ്ത്രീകളുടെ നഗ്നവീഡിയോകള്‍, സിപിഎംകാരനെതിരെ പാര്‍ട്ടി അന്വേഷണം


 

ആലപ്പുഴ: മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ച സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി കമ്മിഷൻ അന്വേഷണം തുടങ്ങി.

ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗമാണ് പ്രതി. സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.മഹീന്ദ്രൻ, ജി.രാജമ്മ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

ഏരിയാ കമ്മിറ്റി അംഗത്തിന്റെ ലൈംഗികാതിക്രമത്തിനെതിരെ ബ്രാഞ്ച്, ലോക്കൽ യോഗങ്ങളിൽ വിമർശനം ഉയർന്നെങ്കിലും അതൊക്കെ മറികടന്നു ഇപ്പോൾ ഏരിയ കമ്മിറ്റി വരെ എത്തി. കുളിക്കാനിറങ്ങിയ പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ഏരിയാ കമ്മിറ്റി അംഗത്തിന് മർദനമേറ്റത്.  ഇതിനിടെ മൊബൈൽ ഫോൺ തെറിച്ചു പോയി.

യുവതിയുടെ ചിത്രം പകർത്തിയിട്ടുണ്ടോ എന്നറിയാൻ ഫോൺ പരിശോധിച്ചപ്പോഴാണ് അശ്ലീല വീഡിയോകൾ കണ്ടത്.  

34 ഓളം സ്ത്രീകളുടെ വീഡിയോകൾ ഇതിൽ ഉണ്ടായിരുന്നതായി പിടികൂടിയവർ  പറഞ്ഞു.  

പോലീസിൽ പരാതി നൽകാതെ സി.പി.എമ്മിലെ ഒരു വിഭാഗം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാനെ വിവരം അറിയിച്ചു. അദ്ദേഹം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.  തുടർന്നാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്  എന്ന് മാതൃഭൂമി റിപ്പോർട്ടിൽ പറയുന്നു .