എമിറേറ്റ്‌സ് എയർലൈൻസിലെ ജോലികൾ കാബിൻ ക്രൂ, ഡാറ്റാ അനലിസ്റ്റ്, ഫ്ലയിംഗ് ഇൻസ്ട്രക്ടർ, ടെക്‌നിക്കൽ മാനേജർ, സീനിയർ സെയിൽസ് എക്‌സിക്യൂട്ടീവ്, ഓപ്പറേഷൻസ് മാനേജർ, അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റന്റ്, എയർക്രാഫ്റ്റ് ടെക്‌നീഷ്യൻ, സോഫ്റ്റ്‌വെയർ എഞ്ചിനീയർ എന്നീ തസ്തികകളിലായി ഇരുന്നൂറിലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എമിറേറ്റ്‌സിൽ ക്യാബിൻ ക്രൂ ആയി പ്രവർത്തിക്കാൻ കുറഞ്ഞത് 160cm ഉയരം ആവശ്യമാണ്. ഒരു വർഷത്തെ ഹോസ്പിറ്റാലിറ്റി/കസ്റ്റമർ സർവീസ് പ്രവൃത്തിപരിചയം അത്യാവശ്യമാണ്. പ്ലസ് ടു വിദ്യാഭ്യാസമുള്ള ആർക്കും അപേക്ഷിക്കാം. ഇംഗ്ലീഷ് നന്നായി സംസാരിക്കാനും എഴുതാനും അറിയണം. ക്യാബിൻ ക്രൂ യൂണിഫോമിന്റെ വെളിയിൽ ശരീരത്തിന്റെ ഭാഗത്ത് ടാറ്റൂകൾ പാടില്ല.
10,170 ദിർഹം, കൃത്യമായി പറഞ്ഞാൽ 2,29,018 രൂപയാണ് പ്രതിമാസ ശമ്പളം. നൈറ്റ് സ്റ്റോപ്പുകൾക്ക് ഭക്ഷണത്തിന് കമ്പനി പണം നൽകും. എയർപോർട്ടിലേക്കുള്ള ഗതാഗതവും ഹോട്ടൽ താമസവും കമ്പനി വാഗ്ദാനം ചെയ്യുന്നു. ദുബായിൽ ഫർണിഷ്ഡ് താമസ സൗകര്യവും ഒരുക്കും. ഒരു വർഷത്തിൽ 30 ദിവസത്തെ ലീവും ലഭ്യമാണ്.
മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. ആദ്യം സിവി വിലയിരുത്തൽ. അതിനുശേഷം ഓൺലൈൻ പരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും.
എമിറേറ്റ്‌സ് കരിയർ വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
————————————————
🛑 തൊഴിലുമായി ബന്ധപ്പെട്ട പണമിടപാടുകൾ നഷ്ട്ടങ്ങൾ എന്നിവയ്ക്ക് അഡ്മിന് ഉത്തരവാദിത്വം ഉണ്ടാകുന്നതല്ല.
🛑 “പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക”
🛑 വിവിധ ഇടങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിലവസരം നിങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്.
🛑 തൊഴിൽ അവസരത്തെ പറ്റി കൂടുതലായി അന്വേഷിച്ച് സ്വയം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക.