Click to learn more 👇

ഒരു കോടിയുടെ സ്വർണ്ണം അടിവസ്ത്രത്തിൽ തുന്നിച്ചേർത്ത്‌ കടത്താൻ ശ്രമിച്ച 19കാരി പിടിയിൽ


 

കോഴിക്കോട്: കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണവുമായി 19കാരി പിടിയിൽ. ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി ഷഹലയാണ് അറസ്റ്റിലായത്.

അടിവസ്ത്രത്തിൽ തുന്നിക്കെട്ടിയാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്.

യുവതിയിൽ നിന്ന് 1884 ഗ്രാം സ്വർണം പിടികൂടി. കസ്റ്റംസ് പരിശോധന പൂർത്തിയാക്കിയ യുവതിയെ വിമാനത്താവളത്തിന് പുറത്ത് പൊലീസ് പിടികൂടി.

 

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് യുവതിയെ അന്വേഷണത്തിന് വിധേയമാക്കുകയായിരുന്നു.  

സ്വർണക്കടത്തുകാരുമായി ബന്ധമില്ലെന്ന് അവർ പറഞ്ഞെങ്കിലും യുവതിയുടെ ദേഹപരിശോധന നടത്തിയപ്പോളാണ് അടിവസ്ത്രത്തിൽ സ്വർണം തുന്നിച്ചേർത്തതായി കണ്ടെത്തിയത്.