കണ്ണൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. പയ്യന്നൂർ മണ്ഡലം സെക്രട്ടറി സുനീഷ് തായത്തുവയലാണ് അറസ്റ്റിലായത്.
11 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.
പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പീഡനത്തിനിരയായ കുട്ടിയുടെ പെരുമാറ്റത്തില്‍ ഉണ്ടായ മാറ്റം ശ്രദ്ധയിൽ പെട്ട രക്ഷിതാക്കൾ കാരണം ചോദിച്ചു. ഇതോടെയാണ് പീഡന വിവരം പുറത്തായത്. തുടർന്ന് രക്ഷിതാക്കൾ പയ്യന്നൂർ പോലീസിൽ പരാതി നൽകി.
ഇന്നലെ രാത്രിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പുലർച്ചെയാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതിനിടെ, സുനീഷിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അറിയിച്ചു.