വൈദ്യുതി പോസ്റ്റുകളിൽ പരസ്യം പതിക്കുന്നവർക്കെതിരെ നിയമനടപടിയുമായി കെഎസ്ഇബി. വൈദ്യുതിത്തൂണിൽ പരസ്യം ഒട്ടിക്കുകയോ എഴുതുകയോ ചെയ്താൽ ക്രിമിനൽ കേസാണെന്ന് കെഎസ്ഇബി അറിയിച്ചു.
കൊടിതോരണങ്ങളും ഫ്‌ളക്‌സ് ബോർഡുകളും തൂണുകളിൽ കെട്ടുന്നത് അറ്റകുറ്റപ്പണി ചെയുന്ന ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
പൊതുമുതൽ നശിപ്പിക്കുന്ന കുറ്റം ചുമത്തി ഇവർക്കെതിരെ കേസെടുക്കാനാണ് തീരുമാനം.
വൈദ്യുത അപകടങ്ങളെക്കുറിച്ച് ഉടനെ അറിയിക്കാനായി നൽകിയിരിക്കുന്ന, മഞ്ഞ പെയിന്റിൽ നമ്പർ എഴുതിയ സ്ഥലത്ത് പലരും പരസ്യം ഓടിക്കുന്നു.
ഇത്തരം പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി. കേസിന് പുറമെ ഇവർക്ക് പിഴയും ചുമത്തും.
—-------------------------------------------------
Summary:- kseb against advertisers on electric posts