വിഴിഞ്ഞം: കോവളത്ത് എം.ഡി.എം.എയുമായി സ്ത്രീയടക്കം മൂന്ന് പേർ അറസ്റ്റിൽ. പേട്ട ആനയറ സ്വദേശി ഗംഗ (20), ചിറയിൻകീഴ് സ്വദേശി അൻസാർ (29), ബീമാപ്പള്ളി യുപി സ്കൂളിന് സമീപം ഹാഷിം (27) എന്നിവരെയാണ് കോവളം എസ്എച്ച്ഒ ബിജോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന രണ്ട് ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഇവരുടെ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികൾ പുതുവത്സര വിൽപനയ്ക്കായി കോവളത്തെ മുറിയിൽ താമസിച്ചിരുന്നതായി പൊലീസ് പറഞ്ഞു.