Click to learn more 👇

പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ മുട്ടൻ പണി കിട്ടും; മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്


ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ നമ്പറുകൾ അടുത്ത വർഷം മാർച്ച് അവസാനത്തോടെ പ്രവർത്തന രഹിതമാകുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.  

ആദായനികുതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്, 2023 മാർച്ച് 31-ന് മുമ്പ് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണം. 

പാൻ പ്രവർത്തനരഹിതമായാൽ ആദായനികുതി നിയമപ്രകാരം നിയമനടപടി നേരിടേണ്ടിവരുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകുന്നു.


പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ആദായനികുതി അടക്കാനാകില്ല. 

പാൻ നമ്പർ ഒരു പ്രധാന കെവൈസി സംവിധാനമായതിനാൽ ബാങ്ക് ഇടപാടുകളും നടക്കില്ല. പാൻ കാർഡ് വിവരങ്ങൾ പൂരിപ്പിക്കുമ്പോൾ ചെറിയ അക്ഷരത്തെറ്റ് സംഭവിച്ചാലും പിഴ ചുമത്തും. ഒരാൾക്ക് രണ്ട് പാൻകാർഡുകൾ ഉണ്ടെങ്കിലും പിഴ അടയ്‌ക്കേണ്ടി വരും.


10 അക്ക നമ്പർ പൂരിപ്പിക്കുമ്പോൾ തന്റെ കൈയിൽ ഒരു പാൻ കാർഡ് മാത്രമേ ഉള്ളൂവെന്ന് ഉറപ്പാക്കണം. അല്ലാത്തപക്ഷം പിഴ ഈടാക്കും.  ആദായ നികുതി വകുപ്പ് ഇത്തരം പാൻ കാർഡുകൾ റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നതാണ് പതിവ്‌. വീഴ്ച്ച വരുത്തുന്നവരുടെ ബാങ്ക് അക്കൗണ്ട് പോലും മരവിപ്പിച്ചേക്കും.  അതിനാൽ രണ്ടാമത്തെ പാൻ കാർഡ് ഉള്ളവർ അത് ആദായ നികുതി വകുപ്പിന് ഉടൻ സമർപ്പിക്കണം.