Click to learn more 👇

ഇ.പി. ജയരാജന്റെ മകന് റാസല്‍ഖൈമയില്‍ സ്വന്തമായി എണ്ണ ശുദ്ധീകരണ കമ്പനി; ആരോപണവുമായി സ്വപ്ന


തിരുവനന്തപുരം: സിപിഎം നേതാവ് ഇപി ജയരാജന്റെ മകൻ ജെയ്‌സണെതിരെ ബിനാമി ഇടപാട് ആരോപണവുമായി സ്വപ്ന സുരേഷ്. യുഎഇയിലെ ബിനാമി കമ്പനി മുഖേനയുള്ള ഇറക്കുമതി ഇടപാടിൽ സഹായം തേടി ദുബായിൽ വെച്ച് ജെയ്‌സൺ തന്നോട് വിലപേശിയെന്നും റാസൽഖൈമയിൽ അദ്ദേഹത്തിന് സ്വന്തമായി എണ്ണ ശുദ്ധീകരണ കമ്പനിയുണ്ടെന്നും സ്വപ്‌ന ആരോപിച്ചു.

ജെയ്‌സണും താനും ദുബായിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം പുറത്ത് വന്നിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞു.

മുൻ സർക്കാരിന്റെ കാലത്ത് യു.എ.ഇയിലെ ബിനാമി കമ്പനി മുഖേന ക്യാമറ ഉൾപ്പെടെയുള്ള പോലീസ് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാനുള്ള കരാറിൽ ജയ്‌സൺ ചർച്ച നടത്തിയിരുന്നു.  

ഈ വിവരം ഇ പി ജയരാജനും അറിയാമായിരുന്നു. ആഭ്യന്തര വകുപ്പിനെ ഈ ഇടപാടിൽ നിന്ന് ഒഴിവാക്കി സ്വന്തം നിലയ്ക്ക് ചെയ്യിക്കാനായിരുന്നു ജയ്സന്റെ ശ്രമം. അതിന് പിന്നാലെയാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസ് വന്നത്. പിന്നീട് ഇടപാടിന് എന്ത് സംഭവിച്ചുവെന്ന് തനിക്കറിയില്ലെന്നും സ്വപ്ന പറഞ്ഞു.

ഇതിനിടെ കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ മറവിൽ ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് സി.പി.എം. മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി.ജയരാജൻ പാർട്ടിക്ക് രേഖാമൂലം പരാതി നൽകിയേക്കും.  

ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാന കമ്മിറ്റിയിൽ തുടർഭരണം പാർട്ടിയിലുണ്ടാക്കിയ ജീർണത സംബന്ധിച്ച തിരുത്തൽ രേഖയും സംഘടനാപരമായി അടിയന്തരമായി ഏറ്റെടുക്കേണ്ട ദൗത്യവും ചർച്ച ചെയ്തു.  

ഈ രേഖയുടെ ചർച്ചയിൽ ഇപി വേഴ്സസ് പി ജയരാജൻ തുറന്നടിച്ചു. 'ആദ്യം ഇപി ആയുർവേദ റിസോർട്ടിന്റെ ഡയറക്ടറായിരുന്നു, പിന്നീട് ഭാര്യയും മകനും ഡയറക്ടർമാരായി. റിസോർട്ടിന്റെ പേരിൽ ഇ.പി. അനധികൃതമായി സ്വത്ത് സമ്പാദിച്ചു. ഇത് ആധികാരികതയുടെ അടിസ്ഥാനത്തിലാണ് പറയുന്നത്. പാർട്ടി അന്വേഷിച്ച് നടപടിയെടുക്കണം'.  പി.ജയരാജൻ ആവശ്യപ്പെട്ടു.

സംസ്ഥാന കമ്മിറ്റിയിൽ മറുപടി പറയുന്നതിനിടെയാണ് ആരോപണം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിരസിച്ചില്ല.  

പകരം രേഖാമൂലം പരാതി നൽകിയാൽ അന്വേഷിക്കാം എന്നായിരുന്നു മറുപടി. 

 പരാതി നൽകാം എന്ന് പി ജയരാജൻ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് പരാതി നൽകാനൊരുങ്ങുന്നത്. 

പരാതി രേഖാമൂലം ലഭിച്ചാൽ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിക്കേണ്ടിവരും. ഇ.പി.ജയരാജൻ സിസി അംഗമായതിനാൽ തുടർനടപടികൾക്കായി കേന്ദ്രനേതാക്കളുമായി ആലോചിക്കേണ്ടതുണ്ട്.