തിരുവനന്തപുരം: പണമില്ലാതെ കെഎസ്ആർടിസി ബസിൽ കയറാം, കണ്ടക്ടർ യാത്രാക്കൂലി പറയുമ്പോൾ ബസിൽ ഒട്ടിച്ചിരിക്കുന്ന ക്യുആർ കോഡ് മൊബൈൽ ഫോണിൽ സ്‌കാൻ ചെയ്യുക, തുക ട്രാൻസ്ഫർ ചെയ്‌താൽ ടിക്കറ്റ് ലഭിക്കും.
റിസർവേഷൻ കൗണ്ടറുകളിലും ക്യുആർ കോഡും പ്രിന്റ് ചെയ്യും. മന്ത്രി ആന്റണി രാജു ഇന്ന് പദ്ധതി അവതരിപ്പിക്കും.
പണരഹിത പണമിടപാടുകൾക്കായി കെഎസ്ആർടിസി കഴിഞ്ഞ മാസം മുതൽ റീചാർജ് ചെയ്യാവുന്ന സ്മാർട്ട് ട്രാവൽ കാർഡുകൾ പുറത്തിറക്കിയിരുന്നു. തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിയ ട്രാവൽ കാർഡ് വൈകാതെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.
പ്രയോജനം
1 ചില്ലറ ഇല്ലാ ബാലൻസ് കിട്ടിയില്ലാ പ്രശ്നങ്ങൾ ഒഴിവാക്കപ്പെടും
2 യാത്രയുടെ അവസാനം കണ്ടക്ടർമാർ പണം തിട്ടപ്പെടുത്തണ്ട ആവശ്യമില്ലാ.
"മാറുന്ന കാലത്തിനനുസരിച്ച് പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നു"
'- ആന്റണി രാജു,
ഗതാഗത മന്ത്രി