ഡൽഹി: രാജ്യത്തെ കൊവിഡ് ആശുപത്രികളിൽ ചികിത്സാ സൗകര്യം ഉറപ്പാക്കാൻ ഇന്ന് മോക്ക്ഡ്രിൽ സംഘടിപ്പിക്കും. നിരീക്ഷണ വാർഡുകൾ, ജീവനക്കാരുടെ എണ്ണം, വെന്റിലേറ്റർ സൗകര്യം, ഓക്‌സിജൻ പ്ലാന്റ്.
തുടങ്ങിയവ ഉറപ്പാക്കാനാണ് മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നത്. മോക്ഡ്രില്ലിന്റെ മേൽനോട്ടം അതത് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരായിരിക്കണമെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദേശിച്ചു. ഇതുവരെ വിദേശത്ത് നിന്ന് വന്ന 7 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. സാമ്പിളുകൾ ജനിതക ക്രമീകരണത്തിനായി അയച്ചിട്ടുണ്ട്.
കൊവിഡിനെക്കുറിച്ചുള്ള തെറ്റായ പ്രചരണങ്ങൾ തടയാൻ മുൻകൈയെടുക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയിരുന്നു.
കൊവിഡ് മുന്നണി പോരാളികളുടെ സഹകരണം തുടരണമെന്ന് ഐഎംഎ അംഗങ്ങളുമായി നടത്തിയ ചർച്ചയിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
യോഗത്തിന് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിൽ, മാസ്കുകളും സാമൂഹിക അകലവും ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.
അതേസമയം, വിദേശത്ത് നിന്ന് എത്തിയ ഏഴ് പേർക്ക് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബീഹാറിലെ ഗയ, കൊൽക്കത്ത വിമാനത്താവളങ്ങളിൽ എത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടൻ, മ്യാൻമർ, തായ്‌ലൻഡ്, മലേഷ്യ, ദുബായ് എന്നിവിടങ്ങളിൽ നിന്നാണ് രോഗികൾ വന്നത്. ഇവരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.