ന്യൂഡൽഹി: ബസും എസ്‌യുവിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേർ മരിച്ചു. 28 പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഗുജറാത്തിലെ നവസാരി ജില്ലയിൽ ഇന്ന് രാവിലെയാണ് അപകടം.
പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവ പരിപാടിയിൽ പങ്കെടുത്ത് സൂററ്റിൽ നിന്ന് മടങ്ങുകയായിരുന്ന ബസും നവസാരി ദേശീയപാത 48ൽ എതിരെ വന്ന ടൊയോട്ട ഫോർച്യൂണർ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഡ്രൈവർക്കു ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് നിയന്ത്രണം വിട്ട് ബസ് കാറിൽ തട്ടി.
ഡ്രൈവറെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാറിലുണ്ടായിരുന്ന ഒമ്പതുപേരിൽ എട്ടുപേരാണ് മരിച്ചത്.
28 ബസ് യാത്രക്കാർക്ക് പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ കേന്ദ്രമന്ത്രി അമിത് ഷാ ട്വിറ്റർ പോസ്റ്റിലൂടെ അനുശോചനം രേഖപ്പെടുത്തി.