തിരുവനന്തപുരം: തിരുവനന്തപുരത്ത് ആറ്റുകാലില്‍ യുവാവിന്റെ കാൽവെട്ടിമാറ്റി. പാടശേരി സ്വദേശി ശരത്തിനാണ് (27) വെട്ടേറ്റത്.
ആറ്റുകാൽ പാർക്കിങ് സ്ഥലത്തിന് സമീപമായിരുന്നു ആക്രമണം.
നിരവധി കേസുകളിൽ പ്രതികളായ ബിജുവും ശിവനും ചേർന്നാണ് ശരത്തിനെ ആക്രമിച്ചത്.
ഗുണ്ടാപ്പകയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. നിരവധി കേസുകളിൽ പ്രതിയാണ് ശരത്.
വെട്ടേറ്റ ശരത്തും വെട്ടിയ ശിവനും, ബിജുവും ഒരേ സംഘത്തിൽ പെട്ടവരാണെന്നാണ് പോലീസ് നൽകുന്ന സൂചന. കഴിഞ്ഞ ദിവസം ശിവന്റെയും ബിജുവിന്റെയും ഓട്ടോറിക്ഷ ശരത്ത് തകർത്തിരുന്നു.
ഇതിനുള്ള പ്രതികാരമായാണ് ശരത്തിനെ വെട്ടിയത്തെന്നാണ് റിപ്പോർട്ടുകൾ. ഗുരുതരമായി പരിക്കേറ്റ ശരത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.