Click to learn more 👇

കോഴിക്കോട് മോക്ഡ്രില്‍ കഴിഞ്ഞ് മടങ്ങിയ 15കാരനെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി


 

കോഴിക്കോട്: ദുരന്ത നിവാരണ മോക്ക് ഡ്രില്ലിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന 15 വയസ്സുകാരനെ ആംബുലൻസ് ഡ്രൈവർ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി.

വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.  മോക്ഡ്രിൽ കൊണ്ടുവന്ന ആംബുലൻസ് ഡ്രൈവർ വാഹനത്തിലും തുടർന്ന് സ്വന്തം കാറിലും പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെയും സംസ്ഥാന സർക്കാരിന്റെയും നേതൃത്വത്തിൽ ജില്ലയിലെ നാല് താലൂക്കുകളിലും ജില്ലാതലത്തിലും സംസ്ഥാന വ്യാപകമായി ദുരന്ത നിവാരണ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു.  

കോഴിക്കോട് താലൂക്കിലെ മാവൂർ പഞ്ചായത്തിലാണ് മോക്ക് ഡ്രിൽ നടന്നത്.  ഇതിൽ നിന്ന് മടങ്ങുന്നതിനിടെ 15കാരൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പരാതി ഉയർന്നിട്ടുണ്ട്.

ലൈംഗിക പീഡനം നടന്നുവെന്ന രക്ഷിതാക്കളുടെ പരാതിയിൽ മാവൂർ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  പ്രതിയെ തിരിച്ചറിഞ്ഞ ശേഷം അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.