Click to learn more 👇

മരുമകളും പേരക്കുട്ടിയും ഓടിരക്ഷപ്പെട്ടു; മകന്റെ ബെഡ്‌റൂം മണ്ണെണ്ണയൊഴിച്ച് തീയിട്ട് അച്ചൻ


 

മലപ്പുറം: തിരൂരിൽ മരുമകളെയും പേരക്കുട്ടിയെയും കൊലപ്പെടുത്താൻ പിതാവിന്റെ നീക്കം. കുടുംബവഴക്കിനെ തുടർന്ന് ഇയാൾ മകന്റെ കിടപ്പുമുറിയ്ക്ക്  തീയിട്ടു.

മകൻ ജോലിക്ക് പോയപ്പോൾ ആയിരുന്നു കടുംകൈ. തിരൂരിനടുത്ത് താലൂക്കരയിൽ തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. മരുമകളുടെ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.  താലൂക്കരയിൽ മന്നത്ത് അപ്പു (78) ആണ് തിരൂർ പോലീസ് പിടിയിലായത്.

മുറിയിലേക്ക് തീ പടരുന്നത് കണ്ട് മുറിക്കുള്ളിലുണ്ടായിരുന്ന മരുമകൾ പേരക്കുട്ടിയെയും കൂട്ടി ഓടി രക്ഷപ്പെട്ടു.  ഈ വീട്ടിലാണ് അപ്പുവും ഇളയ മകൻ ബാബുവും താമസിച്ചിരുന്നത്.  

ബാബുവിന് രണ്ട് സെന്റ് ഭൂമി നൽകി.  പിന്നീട്, ബാബുവും ഭാര്യയും തന്റെ കാര്യങ്ങൾ നോക്കുന്നില്ലെന്ന് പരാതിപ്പെട്ട് തിരൂർ ആർഡിഒയെ ബന്ധപ്പെടുകയും മറ്റൊരു മകന്റെ വീട്ടിലേക്ക് മാറുകയും ചെയ്തു.

അപ്പു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മകൻ പിതാവിന് പ്രതിമാസം 1500 രൂപ നൽകണമെന്ന് തീരുമാനിച്ചു.  

ഇതനുസരിച്ച് ബാബു തുക നൽകി വരുകയായിരുന്നു. എന്നാൽ, ഈ തുക തികയില്ലെന്ന് പറഞ്ഞ് വീണ്ടും പ്രശ്നമായി.  

തുടർന്ന് തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയ ഇയാൾ കിടപ്പുമുറിയുടെ ജനൽ വഴി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.  സംഭവമറിഞ്ഞെത്തിയ നാട്ടുകാരെയും ഇയാൾ ഭീഷണിപ്പെടുത്തി. തുടർന്ന് തിരൂർ പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു.