കോഴിക്കോട്: കൊയിലാണ്ടിക്ക് സമീപം പൊയിൽകാവിയിൽ 19 കാരിയായ പെൺകുട്ടി കുറിപ്പെഴുതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയുടെ അച്ഛൻ അറസ്റ്റിൽ.
പോക്‌സോ കേസിൽ കാപ്പാട് സ്വദേശിയെ (62) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. 17-ാം തീയതി ശനിയാഴ്ച ഉച്ചയോടെയാണ് പള്ളിക്കുനി സ്വദേശിയായ 19 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൂടാടി മലബാർ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു പെൺകുട്ടി. മകൾ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പ്രതി മകളുടെ മകളെ പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.
പെൺകുട്ടിയുടെ അമ്മയെയും ചോദ്യം ചെയ്തതിന് ശേഷമാണ് 62കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വീടിനുള്ളിൽ മകൾ തൂങ്ങിമരിച്ചതറിഞ്ഞ അമ്മ മറ്റാരെയും അറിയിക്കാതെ വടകരയിലുള്ള അച്ഛനെ വിളിച്ചുവരുത്തി.
അബൂബക്കർ വീട്ടിലെത്തി വാതിൽ ചവിട്ടി തുറന്ന് റിഫയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെന്നാണ് ഉമ്മയുടെ വിശദീകരണം.
ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. റിഫ എഴുതിയ ആത്മഹത്യാക്കുറിപ്പ് പെൺകുട്ടിയുടെ അമ്മയുടെ പിതാവ് കൊണ്ടുപോയെന്ന വിവരത്തെ തുടർന്നാണ് പൊലീസ് ആദ്യം അന്വേഷണം ആരംഭിച്ചത്.
അങ്ങനെയൊരു കുറിപ്പ് ഇല്ലെന്നാണ് ആദ്യം ഇവർ പോലീസിനോട് പറഞ്ഞത്. എന്നാൽ വിശദമായ അന്വേഷണത്തിൽ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചു. ആത്മഹത്യാ കുറിപ്പിലെ വിവരങ്ങളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തായത്. കൊയിലാണ്ടി സി.ഐ എൻ.സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ആത്മഹത്യാ കുറിപ്പിൽ എഴുതിയത്...
‘ഉമ്മ ,വാപ്പി ഇന്നോട് പൊറുക്കണം. ഞാൻ ഇന്‍റെ ഭാഗത്തു നിന്നു വന്ന എല്ലാറ്റിനം ഇന്നോട് പൊരുത്തപ്പെടണം, ഇന്നെ വെറുക്കല്ല ട്ടോ, അസ്സലാം മലൈക്കും, ഉമ്മ ഒരു കാര്യം കൂടി ഉമ്മാന്‍റെ ബാപ്പ ഉണ്ടല്ലോ ഉമ്മയ്ക്ക് ഏറ്റവും, ഇഷ്ടമുള്ള ആള്, ഓരോട്, ചോദിക്ക് ഇന്നോട് എന്താ ചെയ്തതെന്ന്, ഒന്നും അറിയിക്കാണ്ട് എല്ലൊ സഹിച്ച് ഇനി ആവ്ത്തില്ല അതൊണ്ട് ആണ് ഉമ്മ’. ഇത്രയും എഴുതി വെച്ചാണ് റിഫ ജീവനൊടുക്കിയത്.