കൊച്ചി: പുതുവത്സര തലേന്ന് കത്തിക്കാൻ കൊച്ചിൻ കാർണിവലിൽ ഒരുക്കിയ പാപ്പാഞ്ഞിയുടെ രൂപത്തെച്ചൊല്ലി വിവാദം.
പാപ്പാഞ്ഞിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപമാണെന്ന് ബിജെപി പ്രവർത്തകർ ആരോപിച്ചു. എറണാകുളം പരേഡ് ഗ്രൗണ്ടിലാണ് പാപ്പാഞ്ഞിയുടെ നിർമാണം നടക്കുന്നത്. പാപ്പാഞ്ഞിയുടെ നിർമാണം ബിജെപി പ്രവർത്തകർ തടഞ്ഞു.
നരേന്ദ്രമോദിക്ക് സമാനമായ രൂപസാദൃശ്യമുണ്ടെന്നും അതിനാൽ പാപ്പാഞ്ഞിയെ കത്തിക്കാൻ പറ്റില്ലെന്നാണ് ബിജെപി പ്രവർത്തകരുടെ വാദം. പോലീസ് ഇടപെട്ട് നടത്തിയ ചർച്ചയിൽ പാപ്പാഞ്ഞിയുടെ രൂപം മാറ്റാൻ ധാരണയായി.
കൊച്ചിൻ കാർണിവൽ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. തിന്മയുടെ മേൽ നന്മ ജയിക്കുന്നു എന്നതാണ് പാപ്പാഞ്ഞിയെ കത്തിക്കുന്നതിന്റെ സന്ദേശം.