Click to learn more 👇

ഈ വാട്സാപ്പ് സന്ദേശം വ്യാജം! കൊവിഡിന്റെ പുതിയ വകഭേദത്തെക്കുറിച്ചുള്ള വ്യാജ സന്ദേശം വിശ്വസിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍



ന്യൂഡൽഹി: ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്നു.  

കൊവിഡ് ഒമൈക്രോൺ ബിഎഫ്-7 വേരിയന്റിന്റെ റിപ്പോർട്ട് പുറത്തുവന്നതോടെ ഇന്ത്യയിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

 Omicron BA 5 ന്റെ ഒരു ഉപവിഭാഗമാണ് BF 7. ഈ വേരിയന്റ് അഞ്ചിരട്ടി വ്യാപന  ശേഷിയുള്ളതാണെന്നും  മരണനിരക്ക് കൂടുതലാണെന്നും സോഷ്യൽ മീഡിയയിൽ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. 

 ഈ സന്ദേശം വ്യാജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

വൈറലായിക്കൊണ്ടിരിക്കുന്ന സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് സഹിതം ഇത് വ്യാജമാണെന്ന് ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ഈ സന്ദേശം തെറ്റാണെന്നും വിശ്വസിക്കരുതെന്നും ട്വീറ്റിൽ പറയുന്നു.