Click to learn more 👇

ഇനി മിണ്ടിയും പറഞ്ഞും വെളിക്കിരിക്കാം ! ശൗചാലയ സമുച്ചയത്തിന്റെ വിചിത്ര നിർമാണരീതി വിവാദമാകുന്നു.



ബസ്തി: ഉത്തർപ്രദേശിൽ ലക്ഷങ്ങൾ മുടക്കി നിർമിച്ച ശൗചാലയ സമുച്ചയത്തിന്റെ വിചിത്ര നിർമാണരീതി വിവാദമാകുന്നു.

 ബസ്തി ജില്ലയിലെ കൗര ഗുണ്ട എന്ന ഗ്രാമത്തിൽ നിർമിച്ച ശൗചാലയം യുക്തിരഹിതമായ നിർമാണം മൂലം സോഷ്യൽ മീഡിയയിൽ വാർത്തയായിരിക്കുകയാണ്.  

‘ഇസ്സട്ട് ഘര്‍’ എന്ന പേരിൽ 10 ലക്ഷം രൂപ ചെലവിൽ നിർമിച്ച ടോയ്‌ലറ്റ് കോംപ്ലക്‌സിനുള്ളിൽ മറയില്ലാതെ ഒരു മുറിക്കുള്ളിൽ രണ്ട് ടോയ്‌ലറ്റ് സീറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

ടോയ്‌ലറ്റ് കോംപ്ലക്‌സിന്റെ ആസൂത്രണത്തിലും നിർമാണത്തിലുമുള്ള പരാജയം കാണിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.  

രണ്ട് ടോയ്‌ലറ്റുകൾ പരസ്പരം വേർപെടുത്താൻ ഭിത്തിയോ മറയോ ഇല്ലാതെ ഒരുമിച്ച് സ്ഥാപിച്ചതായും പ്രദേശവാസികൾ പരാതിപ്പെട്ടു.  കക്കൂസുകളിൽ പലതിനും വാതിലുകളില്ലെന്നും ആക്ഷേപമുണ്ട്.  ശൗചാലയ സമുച്ചയം വിവാദമായതോടെ സംഭവത്തിന് പിന്നിലെ അഴിമതി അന്വേഷിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.