കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡിൽ തിളങ്ങി നടി ശ്രുതി രാമചന്ദ്രൻ. സെറ്റ് സാരിയിൽ വളരെ സുന്ദരിയായാണ് നടി കാണപ്പെട്ടത്.
മധുരം എന്ന ചിത്രത്തിലെ അഭിനയത്തിന് ശ്രുതിക്ക് പ്രത്യേക ജൂറി അവാർഡ് ലഭിച്ചു. 'ജൂൺ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്ത ചിത്രമാണ് മധുരം.
ശ്രുതിയുടെ ഭർത്താവും തിരക്കഥാകൃത്തുമായ ഫ്രാൻസിസ് തോമസും അവാർഡ് ദാന ചടങ്ങിൽ സന്നിഹിതനായിരുന്നു.
രാജേഷ് കെ. രാമൻ സംവിധാനം ചെയ്യാൻ പോകുന്ന നീരജയാണ് നടിയുടെ പുതിയ പ്രോജക്ട്.