Click to learn more 👇

വിമാനത്താവളത്തിലെ ടിവിയിൽ നിന്ന് പൊന്നോമനയുടെ മരണവിവരം അറിഞ്ഞ പിതാവ് | കേരളത്തിന്റെ നൊമ്ബരമായി ‌നിദ മോൾ


 

കൊച്ചി; സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മരണം കേരളത്തെ ദുഃഖത്തിലാഴ്ത്തി.

സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനായി നാഗ്പൂരിലേക്ക് പോയ 10 വയസ്സുകാരി പെട്ടന്ന് ഗുരുതരാവസ്ഥയിൽ എത്തുകയും മരണപ്പെടുകയുമായിരുന്നു.

മകൾക്ക് സുഖമില്ലെന്ന് കേട്ട് നാഗ്പൂരിലേക്ക് തിരിച്ച നിദയുടെ പിതാവ് വിമാനത്താവളത്തിലെ ടിവിയിൽ നിന്നാണ് പൊന്നോമനയുടെ മരണവിവരം അറിഞ്ഞത്.

 ഓട്ടോ ഡ്രൈവറും കാക്കാഴം ഗവ.  ഹൈസ്‌കൂൾ ബസ് ഡ്രൈവറായ നിദയുടെ പിതാവ് ഷിഹാബുദ്ദീന് തന്റെ മകളുടെ നില ഗുരുതരമാണെന്ന് ഫോൺകോൾ വന്നു.  സ്‌കൂൾ ബസിൽ കുട്ടികളെ കൊണ്ടുപോകുമ്പോഴാണ് വിളി വന്നത്.  തുടർന്ന് നാഗ്പൂരിലേക്ക് പോകാനായി ഉടൻ വിമാനത്താവളത്തിലെത്തി.  ഫ്ലൈറ്റിനായി കാത്തിരിക്കുമ്പോൾ ടിവിയിൽ മകളുടെ മരണം ബ്രേക്കിംഗ് ന്യൂസായി കണ്ടു.  

പൊന്നോമനയുടെ മരണവാർത്തയറിഞ്ഞ് ഷിഹാബുദ്ദീൻ പൊട്ടിക്കരഞ്ഞു.

ടിവിയിൽ നിന്നാണ് നിദയുടെ അമ്മയും സഹോദരനും മരണവിവരം അറിഞ്ഞത്.  ചാനൽ മാറ്റുന്നതിനിടെയാണ് മാതാവ് അൻസിലയും സഹോദരൻ മുഹമ്മദ് നബീലും മരണവിവരം അറിഞ്ഞത്. നിദ മരിക്കുമ്പോൾ സഹതാരങ്ങൾ മൈതാനത്തുണ്ടായിരുന്നു. വാട്സാപ്പ് ഗ്രൂപ്പിൽ മൈതാനത്തിന്റെ ചിത്രങ്ങൾ ഇവർ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു.  മരണവിവരമറിഞ്ഞ് കുട്ടികൾ പൊട്ടിക്കരഞ്ഞു.

ഞായറാഴ്ച ടൂർണമെന്റിൽ പങ്കെടുക്കാൻ നിദയും സംഘവും ആലപ്പുഴയിൽ നിന്ന് പുറപ്പെട്ടു. നാഗ്പൂരിലെത്തിയ ശേഷവും മാതാപിതാക്കളുമായി ബന്ധപ്പെട്ടിരുന്നു.  നിദയ്ക്ക് ഛർദ്ദിയും വയറുവേദനയുമുണ്ടെന്നായിരുന്നു ഷിഹാബിന് ആദ്യം ലഭിച്ച വിവരം.  അത്യാസന്ന നിലയിലാണെന്ന് അറിഞ്ഞപ്പോളാണ് നാഗ്പൂരിലേക്ക് പുറപ്പെട്ടത്.