ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം. ധാക്കയിലെ ഷേരെ ബംഗ്ലാ സ്റ്റേഡിയത്തിലാണ് മത്സരം.
പരിക്ക് ഭേദമാകാത്തതിനാൽ ക്യാപ്റ്റൻ രോഹിത് ശർമ്മ ഈ മത്സരത്തിൽ ഉണ്ടാകില്ല. രണ്ടാം ടെസ്റ്റിൽ രാഹുൽ തന്നെയാകും ടീമിനെ നയിക്കുക. കൂടാതെ, പരിക്ക് മൂലം പേസ് ബൗളർ നവദീപ് സെയ്‌നി മത്സരത്തിനുണ്ടാകില്ല.
നിലവിൽ 2 മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്. അതുകൊണ്ട് തന്നെ ഈ മത്സരം സമനിലയിൽ അവസാനിച്ചാലും ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
കഴിഞ്ഞ മത്സരത്തിൽ മിന്നും പ്രകടനം നടത്തിയ ചേതേശ്വർ പൂജാര, കുൽദീപ് യാദവ്, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവർ നാളെ വീണ്ടും തിളങ്ങിയാൽ ഇന്ത്യക്ക് അനായാസം ജയിക്കാം.
ടെസ്റ്റിൽ കോഹ്‌ലിക്ക് പഴയ ഫോം വീണ്ടെടുക്കാനായാൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാകും. മറുവശത്ത് ഈ മത്സരം എങ്ങനെയും ജയിച്ച് പരമ്പര സമനിലയിലാക്കാനാണ് ബംഗ്ലാദേശിന്റെ ശ്രമം.
പരിക്ക് ഭേദമാകാൻ കൂടുതൽ സമയം ആവശ്യമുള്ളതിനാൽ നാളെ രോഹിത് ശർമ്മയുടെ സേവനം ഇന്ത്യയ്ക്ക് നഷ്ടമാകും. ആദ്യ ടെസ്റ്റിലും ഇതേ ടീമിനെ തന്നെ ഇന്ത്യ ഇറക്കാനാണ് സാധ്യത. ബംഗ്ലാവ് ലൈനപ്പിൽ ചെറിയ മാറ്റങ്ങളുണ്ടാകാം.