Click to learn more 👇

മല്ലി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍



 

മല്ലി വെള്ളം കുടിക്കുന്നത് കൊണ്ട് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്.  മല്ലിയിൽ ഇരുമ്പും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്.

മല്ലിയിൽ കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, തയാമിൻ, നിയാസിൻ, കരോട്ടിൻ എന്നിവയും ചെറിയ അളവിൽ അടങ്ങിയിട്ടുണ്ട്. മല്ലി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം.

മല്ലിയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.  ഇതിന് ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളുമുണ്ട്. രാവിലെ മല്ലി വെള്ളം കുടിക്കുന്നത് തിളക്കമാർന്നതും മിനുസമാർന്നതും തെളിഞ്ഞതുമായ ചർമ്മം നിലനിർത്താനും  സഹായിക്കും.

മല്ലിയിലെ പോഷകങ്ങൾ മുടികൊഴിച്ചിൽ കുറയ്ക്കാനും മുടി പൊട്ടുന്നത് തടയാനും സഹായിക്കുന്നു. ചർമ്മകോശങ്ങൾക്ക് ഇലാസ്തികത നൽകി ചർമ്മത്തെ മുറുക്കാനും ചർമ്മത്തിൽ ചുളിവുകൾ വീഴുന്നത് തടയാനും ഇത് നല്ലതാണ്.

മല്ലിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.  

ഒരുപാടു ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് മല്ലി. 

ഇതിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ശരീരത്തിൽ നിന്ന് വിഷാംശം നീക്കം ചെയ്യാൻ സഹായിക്കുന്നു.

മല്ലി വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കും. ശരീരഭാരം കുറയ്ക്കാനും മല്ലി വെള്ളം കുടിക്കുന്നത്  സഹായിക്കും.

വയറിന്റെ ആരോഗ്യത്തിനും ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും മല്ലി വെള്ളം വളരെ ഗുണം ചെയ്യും. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണിത്.  

ഇതിലെ നാരുകൾ ശരീരഭാരം കുറയ്ക്കാൻ ഉത്തമമാണ്.

കൂടുതൽ വിവരങ്ങൾ അറിയാനും, മല്ലി വെള്ളം തയാറാക്കുന്ന രീതി അറിയാനും താഴെ കൊടുത്ത വീഡിയോ കാണുക 👇🏻