Click to learn more 👇

ബസിനടിയിലേക്ക് വീണ യുവതിയുടെ മുടി ചക്രത്തിനിടയില്‍ കുടുങ്ങി; തട്ടുകടക്കാരന്‍റെ കത്തികൊണ്ട് മുടിമുറിച്ച്‌ രക്ഷപെടുത്തി


കോട്ടയം: കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട യുവതിയുടെ മുടി ചക്രത്തിൽ കുടുങ്ങി. എം സി റോഡില്‍ ചിങ്ങവനം പുത്തന്‍പാലത്തിനടുത്ത്‌  ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

ചക്രങ്ങൾക്കിടയിൽ മുടി കുടുങ്ങിയ യുവതിയെ സമീപത്തെ തട്ടുകടക്കാരൻ കത്തി ഉപയോഗിച്ച് മുടി മുറിച്ച് രക്ഷപ്പെടുത്തി. ഇത്തിത്താനം സ്വകാര്യ സ്‌കൂളിലെ ബസ് ജീവനക്കാരിയായ കുറിച്ചി സ്വദേശി അമ്പിളി പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

സ്‌കൂൾ ബസിൽ നിന്ന് കുട്ടികളെ ഇറക്കി റോഡ് മുറിച്ചു കടക്കുകയായിരുന്ന അമ്പിളി കെഎസ്ആർടിസി ബസ് വരുന്നത് കണ്ട് ഓടി താഴെ വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഡ്രൈവര്‍ വണ്ടി വെട്ടിച്ച്‌ നിര്‍ത്തിയതിനാല്‍ ബസ് തലയില്‍ കയറാതെ അമ്ബിളി രക്ഷപ്പെട്ടു.

  എന്നാൽ, മുടി ടയറുകൾക്കിടയിൽ കുടുങ്ങി.  സമീപത്ത് കട നടത്തുന്ന കൃഷ്ണൻ ഓടിയെത്തി കത്തി ഉപയോഗിച്ച് അമ്പിളിയുടെ മുടി മുറിക്കുകയായിരുന്നു.  തലയ്ക്ക് നിസാര പരിക്കുകളുണ്ട്‌ അംബ്ലി അത്ഭുതകരമായി രക്ഷപ്പെട്ടു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ 1വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും 1ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.