Click to learn more 👇

കുറഞ്ഞ വിലയില്‍ മദ്യം നല്‍കാമെന്ന് വാഗ്ദാനം; 70 കുപ്പി വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരനടക്കം പിടിയില്‍


ഇടുക്കി: പൂപ്പാറയിൽ 35 ലീറ്റർ വ്യാജമദ്യവുമായി ബെവ്‌കോ ജീവനക്കാരൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. ബെവ്‌കോ ജീവനക്കാരൻ തിരുവനന്തപുരം സ്വദേശി ബിനു, സുഹൃത്ത് തിരുവനന്തപുരം സ്വദേശി ബിജു, ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വിനു മാത്യു, മകൻ എബിൻ എന്നിവരെയാണ് ശാന്തൻപാറ പോലീസ് പിടികൂടിയത്.

ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ നിന്നാണ് വരുന്നതെന്ന് തെറ്റിദ്ധരിപ്പിച്ച് ചില്ലറ വിൽപനക്കാർക്ക് വ്യാജമദ്യം വിതരണം ചെയ്യുന്ന സംഘത്തെ പിടികൂടിയതായി പോലീസ് പറഞ്ഞു. ബെവ്‌കോ ജീവനക്കാരനായ ബിനു ഔട്ട്‌ലെറ്റിലെ മദ്യം കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്ന വ്യാജേന വ്യാജമദ്യം വിൽക്കുകയായിരുന്നു. 

ചില്ലറ വിൽപന നടത്തുന്ന ഓട്ടോ ഡ്രൈവർമാർക്കു വിൽക്കാൻ കൊണ്ടുവന്ന എംസി മദ്യത്തിന്റെയും സർക്കാരിന്റെയും വ്യാജ സ്റ്റിക്കറുകൾ പതിച്ച കുപ്പികളാണ് പൊലീസ് പിടികൂടിയത്. ഏതാനും ദിവസങ്ങളായി ബിനു പോലീസ് നിരീക്ഷണത്തിലായിരുന്നുവെന്നാണ് ബെവ്‌കോ ജീവനക്കാർ നൽകുന്ന രഹസ്യവിവരം.

ഔട്ട്‌ലെറ്റിൽ വരുന്നവർക്ക് 300 രൂപയ്ക്ക് 440 രൂപയുടെ മദ്യം എത്തിക്കാൻ ബിനു കരാറിൽ ഏർപ്പെട്ടതായി ജീവനക്കാരിൽ ചിലർക്ക് അറിയാമായിരുന്നു. ഇവർ ബിവറേജസ് വകുപ്പിലും പോലീസിനെയും എക്‌സൈസ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചതിനെ തുടർന്നാണ് തട്ടിപ്പ് പിടികൂടിയത്. എറണാകുളത്ത് നിന്നാണ് പ്രതികൾ വ്യാജമദ്യം കൊണ്ടുവന്നതെന്നാണ് പോലീസിന്റെ നിഗമനം.  

ഏഴുമാസം മുമ്പാണ് തിരുവനന്തപുരം സ്വദേശിയായ ബിനു ഇടുക്കിയിലേക്ക് മാറി പൂപ്പാറയിലെ ഔട്ട്‌ലെറ്റിൽ എത്തിയത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.