Click to learn more 👇

വെജിറ്റേറിയന്‍ ഹോട്ടലില്‍ 'നോണ്‍വെജ്'; മസാലദോശയില്‍ തേരട്ട കണ്ടെത്തിയ സംഭവത്തില്‍ കടുത്ത നടപടിയെന്ന് അധികൃതര്‍


കൊച്ചി: കൊച്ചി പറവൂരിലെ വെജിറ്റേറിയന്‍ ഹോട്ടലായ വസന്തവിഹാറിൽ മസാലദോശയിൽ തേരട്ട കണ്ടെത്തിയ സംഭവത്തിൽ കർശന നടപടിയുണ്ടാകും. എന്ന് നഗരസഭ അധ്യക്ഷ വി.എ. പ്രഭാവതി പറഞ്ഞു.

എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും എല്ലാ ദിവസവും കടകളിൽ പരിശോധന നടത്താറുണ്ടെന്നും പ്രഭാവതി മാധ്യമങ്ങളോട് പ്രതികരിച്ചു.

എല്ലാ കടകളിലും എല്ലാ ദിവസവും പരിശോധന നടത്തുന്നുണ്ട്. ശുചിത്വം സംബന്ധിച്ച നിർദേശങ്ങളും നൽകിയിട്ടുണ്ട്. എന്നാൽ തേരട്ട കണ്ടെത്തിയ സംഭവത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിവായിട്ടില്ല. സംഭവം അറിഞ്ഞയുടൻ കട അടച്ചിടാൻ നടപടി സ്വീകരിച്ചതായും പ്രഭാവതി കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. മസാല ദോശ ഓർഡർ ചെയ്ത മാഞ്ഞാലി സ്വദേശികളായ കുടുംബത്തിന് മുന്നിൽ മസാല ദോശ എത്തി എന്നാൽ മസാലയ്ക്കുള്ളിൽ തേരട്ട കണ്ടെത്തി.  

തുടർന്ന് പരാതി നൽകി. തുടർന്ന് പറവൂർ നഗരസഭയിലെ ആരോഗ്യവിഭാഗം പരിശോധന നടത്തി. വൃത്തിഹീനമായ അടുക്കള, വൃത്തിഹീനമായ പാചക സ്ഥലങ്ങൾ,  മാവ് മോശം പാത്രങ്ങളിൽ സൂക്ഷിക്കൽ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ നഗരസഭാ ആരോഗ്യ വിഭാഗം കണ്ടെത്തി.

നേരത്തെ പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ ഭക്ഷണം കഴിച്ച എഴുപതോളം പേർ ചികിത്സ തേടിയിരുന്നു.  ഇതിന് പിന്നാലെയാണ് വസന്തബിഹാറില്‍ തേരട്ടയെ കണ്ടെത്തിയത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.