Click to learn more 👇

ലക്ഷങ്ങള്‍ ഒന്നുമല്ല മമ്മൂട്ടി തന്നത്, സഹായിക്കാന്‍ വന്നവര്‍ പോലും പലരും കൈയ്യൊഴിഞ്ഞു: മോളി കണ്ണമ്മാലിയുടെ മകന്‍


മലയാളികൾക്ക് സുപരിചിതയായ താരമാണ് മോളി കണ്ണമാലി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മോളി കണ്ണമാലി വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

താരസംഘടനയായ ‘അമ്മ’ പോലും താരത്തിന്റെ ചികിത്സയിൽ സഹായിച്ചില്ലെന്നായിരുന്നു ആരോപണം.  മോളി കണ്ണമാലിയുടെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയെക്കുറിച്ചും താരങ്ങളുടെ നിലപാടുകളെക്കുറിച്ചും നടിയുടെ മകന്റെ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

അസിസ്റ്റന്റ് ഡയറക്ടർ ജോയ് മാത്യു സാര്‍ കാരണമാണ് വിഷയം പോസ്റ്റ് ചെയ്തത്.  അതുവരെ കുറച്ച് പേർ സഹായിച്ചു.  അതിലൂടെ ബിഗ് ബോസ് താരം ദിയ സനയിലും അതിലൂടെ ഫിറോസ് സാറിലും എത്തി. അദ്ദേഹം രണ്ടു ലക്ഷം രൂപ തന്നു.  സിനിമാ മേഖലയിൽ നിന്നുള്ള അഭിനേതാക്കളായ ബാലയും പ്രേംകുമാറും സഹായിച്ചു.

മറ്റാരും സഹായത്തിനെത്തിയില്ല.  പ്രേക്ഷകർ നല്ല പിന്തുണയാണ് നൽകിയത്.  അവരുടെ സഹകരണം കൊണ്ടാണ് അമ്മച്ചി ഇന്നത്തെ നിലയിലെത്തിയത്.  ബാല സാറിനെ വിളിച്ചപ്പോൾ പത്തു മിനിറ്റിനുള്ളിൽ വരാൻ പറഞ്ഞു.  ചെന്നപ്പോൾ പതിമൂവായിരം രൂപയുടെ ചെക്ക് തന്നു. പ്രേംകുമാർ സാറും സഹായിച്ചു.

ഒന്നരലക്ഷത്തോളം നാട്ടുകാർ മാത്രം പിരിച്ചെടുത്തു.  മമ്മൂക്ക സഹായിച്ചെന്ന് അമ്മച്ചി എല്ലായിടത്തും പറഞ്ഞിട്ടുണ്ട്.  പത്തോ പതിനഞ്ചോ ലക്ഷം കൊടുത്തെന്നാണ് പ്രേക്ഷകർ കരുതിയത്.  സത്യത്തിൽ അമ്പതിനായിരം രൂപ കിട്ടി.

മമ്മൂട്ടി പണം നൽകിയെന്ന് പറഞ്ഞ് സഹായിക്കാനെത്തിയവർ പോലും സഹായിക്കാതെ പോയി.  എന്നാൽ അതിന്റെ സത്യം പിന്നീട് എല്ലാവരോടും പറഞ്ഞു.  

അന്ന്  ചെലവായത് മൂന്ന് ലക്ഷം രൂപയാണ്.  തങ്ങള്‍ മക്കള്‍ രണ്ടു പേരും തന്നെയാണ് കഷ്ടപ്പെട്ട് ആ പണമുണ്ടാക്കിയത്. ഈ ഘട്ടത്തിൽ പലരും സഹായിച്ചിട്ടുമുണ്ട് - മകൻ അഭിമുഖത്തിൽ പറഞ്ഞു

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.