Click to learn more 👇

വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ കടന്നു പിടിച്ചു; മദ്യലഹരിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍


 

കാസർകോട്: വീട്ടിൽ കയറി യുവതിയെ കടന്നുപിടിച്ച പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കാസർകോട് കാഞ്ഞങ്ങാട്ട് നടന്ന സംഭവത്തിലാണ് വി.പി.പ്രദീപൻ അറസ്റ്റിലായത്.

ശ്രീകണ്ഠപുരം സ്വദേശിയായ ഇയാൾ കണ്ണൂർ എആർ ക്യാമ്പിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ്. പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോർട്ട്.

അറസ്റ്റിന് ശേഷം ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് പ്രതിയെ സ്റ്റേഷനിലെത്തിച്ച് ജില്ലാ ആശുപത്രിയിൽ ചികിൽസ നൽകി.  സമാനമായ മറ്റു കേസുകളും ഇയാൾക്കെതിരെ ഉണ്ടെന്നാണ് റിപ്പോർട്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.