നാരായണിയെ തൂങ്ങിമരിച്ച നിലയിലും മകളെ വീടിനുള്ളിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ടൂറിസ്റ്റ് ബസിൽ ജോലി നോക്കുകയായിരുന്ന ഭർത്താവ് ചന്ദ്രൻ ഊട്ടിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ചന്ദ്രൻ വിളിച്ചിട്ടും മൊബൈൽ ഫോണിൽ ബന്ധപ്പെടാനാകാതെ വന്നതോടെ സുഹൃത്തിനോട് വിവരം അന്വേഷിക്കാൻ പറഞ്ഞു.
സുഹൃത്ത് വീട്ടിലെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. വാതിൽ പൂട്ടിയ നിലയിലായിരുന്നു.
പലതവണ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾ വിവരമറിയിച്ച് വാതിൽ ചവിട്ടി തുറന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
മരണകാരണം വ്യക്തമല്ല. ശ്രീനന്ദ കുണ്ടുകുഴി ജിഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്.