Click to learn more 👇

കണ്ടെയ്നറിലെ ഒളിച്ചുകളി വിനയായി; ബംഗ്ലദേശിലെ 15കാരന്‍ ആറുദിവസം കഴിഞ്ഞ് എത്തിയത് മലേഷ്യയില്‍; വീഡിയോ കാണാം


ധാക്ക: ബംഗ്ലാദേശിലെ ചിറ്റഗോങ് തുറമുഖത്ത് ഒളിച്ചു കളിക്കുന്നതിനിടെ കണ്ടെയ്‌നറിനുള്ളിൽ ഉറങ്ങിപ്പോയ ഫാഹിം ആറ് ദിവസത്തിന് ശേഷം 3000 കിലോമീറ്റർ അകലെയുള്ള മലേഷ്യയിലെ പോർട്ട് ക്ലാങ്ങിൽ എത്തി.

ദിവസങ്ങളോളം ഭക്ഷണമോ വെള്ളമോ ഇല്ലാതെ മറ്റൊരു നാട്ടിൽ എത്തിയ ഫഹീം തളർന്ന് കരയുകയായിരുന്നു. ഈ മാസം 17ന് എത്തിയ കപ്പലിലെ കണ്ടെയ്‌നറിലാണ് അധികൃതർ കുട്ടിയെ കണ്ടെത്തിയതെന്ന് മലേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കണ്ടെയ്‌നറിനുള്ളിൽ നിന്ന് ശബ്ദം ഉയരുന്നത് കേട്ടാണ് ജീവനക്കാർ ശ്രദ്ധിച്ചത്.  തളര്‍ന്ന് ക്ഷീണിതനായി പുറത്തേക്ക് വരുന്ന കുട്ടിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.  കുട്ടി സുഖം പ്രാപിച്ചു, ഇപ്പോൾ ചികിത്സയിലാണ്.  

മനുഷ്യക്കടത്ത് അല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി  മലേഷ്യൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കണ്ടെയ്നർ മലേഷ്യയിലേക്ക് കയറ്റി അയക്കാനുള്ള ഒരുക്കത്തിലായിരുന്നു എന്ന് കുട്ടി അറിഞ്ഞിരുന്നില്ല.



മലയാളി സ്പീക്ക്സ്‌ ഓൺലൈൻ 1വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും 1ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.