Click to learn more 👇

യുവാവ് സ്വന്തം വീടിന് തീവെച്ചു, കത്തുന്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ലൈവിട്ടു; സംഭവം അടിമാലിയില്‍


അടിമാലി: യുവാവ് സ്വന്തം വീടിന് തീകൊളുത്തി. കത്തുന്ന ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ ലൈവ് സ്ട്രീം ചെയ്തു. പത്താം മൈലിലാണ് സംഭവം.

വീട് ഭാഗികമായി കത്തിനശിച്ചു. യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് വീട്ടുകാർ പറഞ്ഞതായി പോലീസ് അറിയിച്ചു.  അതുകൊണ്ട് കേസെടുത്തില്ല.

ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. 19 കാരനായ യുവാവാണ് വീടിന് ഡീസൽ ഒഴിച്ച് തീകൊളുത്തിയത്. അച്ഛനും അമ്മയും വെള്ളം ഒഴിച്ച് കെടുത്താൻ ശ്രമിച്ചു.  നാട്ടുകാരും അഗ്നിശമനസേനയും എത്തി.  അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്.

അയൽവാസിയുടെ വീടിന് സമീപം ഡീസൽ ഒഴിക്കുകയും ചെയ്തു. എന്നാൽ ഇത് കണ്ട അയൽവാസി വെള്ളം ഒഴിച്ച് അപകടം ഒഴിവാക്കി. യുവാവിനെ ഇനിയും കണ്ടെത്താനായിട്ടില്ല. അടിമാലി ഫയർ റെസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ പ്രഘോഷ്, ഫയര്‍ ഓഫീസര്‍മാരായ അഭിഷേക്, ജെയിംസ്, ജില്‍സണ്‍, രാഹുല്‍ രാജ്, സനീഷ്, രാഗേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.