ഭുവനേശ്വര് : ഒഡീഷ ആരോഗ്യമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നബ കിഷോര്‍ ദാസിന് വെടിയേറ്റു. ബ്രജ്‌രാജ് നഗറിൽ പൊതുപരിപാടിക്കിടെ. ഗാന്ധി ചക്ക് ഓട്ട്‌പോസ്റ്റ് എ.എസ്.ഐ ഗോപാല്‍ ദാസാണ് മന്ത്രിക്ക് നേരെ വെടിയുതിർത്തത്. മന്ത്രിയുടെ നെഞ്ചിലേക്ക് രണ്ട് റൗണ്ട് വെടിയുതിർത്തു.
ബ്രജ്‌രാജ് നഗർ മുനിസിപ്പാലിറ്റി ചെയര്‍മാന്റേയും വൈസ് ചെയര്‍മാന്റേയും ഓഫീസുകൾ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.
കാറിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് വെടിയേറ്റത്. അടുത്തുനിന്നാണ് മന്ത്രിക്ക് വെടിയേറ്റത്. രണ്ട് വെടിയുണ്ടകൾ നെഞ്ചിൽ പതിച്ചു.
ഉടൻ തന്നെ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമാണ്.
മലയാളി സ്പീക്ക്സ് ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.