Click to learn more 👇

കൊച്ചിയിലെ ഷോപ്പിലെ 15,000 രൂപയുടെ നായയെ ഹെല്‍മറ്റില്‍ കടത്തിയ യുവതിയും യുവാവും മറ്റൊരു ഷോപ്പിലെ ഡോഗ് ഫുഡ് മോഷ്ടിച്ചു; CCTV ദ്രശ്യങ്ങൾ കാണാം


 

കൊച്ചി: എറണാകുളം നെട്ടൂരിലുള്ള പെറ്റ് ഷോപ്പില്‍നിന്നു15,000 രൂപ വിലവരുന്ന നായയെ ഹെൽമറ്റിൽ കയറ്റി കടത്തിയവർക്കായി അന്വേഷണം തുടരുന്നു.

യുവതിയും യുവാവും ചേർന്നാണ് നായയെ കടത്തിയത്.  ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.  തുടർന്ന് ഇരുവരും വൈറ്റിലയിലെ മറ്റൊരു പെറ്റ് ഷോപ്പിൽ നിന്ന് നായ്ക്കളുടെ ഭക്ഷണവും  മോഷ്ടിച്ചു. പനങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പെറ്റ് ഷോപ്പിലെത്തിയ ഇവര്‍ കൂട്ടിൽ പൂട്ടിയിട്ടിരുന്ന നായ്ക്കുട്ടിയെ കടയിലെ ജീവനക്കാരൻ അറിയാതെ എടുത്ത് കൈവശം വെച്ചിരുന്ന ഹെൽമെറ്റിൽ ഒളിപ്പിക്കുകയായിരുന്നു. കടയുടമ ഇടപ്പള്ളി സ്വദേശിയിൽ നിന്ന് വാങ്ങിയ മൂന്ന് സ്വിഫ്റ്റ് നായ്ക്കുട്ടികളിൽ ഒന്നിനെയാണ് കൊണ്ടുപോയത്. ആലപ്പുഴ സ്വദേശിക്ക് വിൽക്കാനാണ് രണ്ട് നായ്ക്കുട്ടികളെ കടയിൽ കൊണ്ടുവന്നത്.

യുവതിയും യുവാവും കടയിൽ നിന്ന് ഇറങ്ങിയ ശേഷം ആലപ്പുഴ സ്വദേശി നായ്ക്കുട്ടിയെ വാങ്ങാനെത്തിയപ്പോഴാണ് അതിലൊന്നിനെ കാണാതായത് ശ്രദ്ധയിൽപ്പെട്ടത്.  ഓടി രക്ഷപ്പെട്ടെന്ന നിഗമനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.  അപ്പോഴാണ് നായ്ക്കുട്ടിയെ യുവതിയും യുവാവും മോഷ്ടിച്ച വിവരം അറിയുന്നത്.

ഇവർ പോയ വഴിയിലെ മറ്റ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വൈറ്റിലയിലെ മറ്റൊരു കടയിൽ നിന്ന് നായ്ക്കളുടെ ഭക്ഷണം മോഷ്ടിച്ചതായി മനസിലായത്.  ഇതോടെ ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി



മലയാളി സ്പീക്ക്സ്‌ ഓൺലൈൻ 1വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും 1ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.