കൃത്യം നടത്തിയതിന് പിന്നാലെ രത്‌നവല്ലിയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ് മഹേഷ് കുമാർ പോലീസ് സ്‌റ്റേഷനിലെത്തി.
സംശയം തോന്നിയ പൊലീസ് ഇയാളെയും കൂട്ടി വീട്ടിലെത്തി. ചോദ്യം ചെയ്തപ്പോൾ ഭാര്യയുടെ മൃതദേഹം സമീപത്തെ ജാതിത്തോട്ടത്തിലാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ശരീരം നഗ്നമായിരുന്നു. കൊലപാതകത്തിന് ശേഷം ലൈംഗികാതിക്രമവും നടത്തി.
തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് പ്രതി സമ്മതിച്ചു. സംശയമാണ് കൊലപാതകത്തിന് കാരണം. തമിഴ്നാട് സ്വദേശികളായ ദമ്പതികൾ കാലടിയിൽ ഏറെ നാളായി താമസിച്ചുവരികയായിരുന്നു.