Click to learn more 👇

വിമാനത്തിലെ ടോയ്‌ലറ്റിനുള്ളില്‍ സിഗരറ്റ് വലിച്ച മലയാളി അറസ്റ്റില്‍, ജീവനക്കാര്‍ അറിഞ്ഞത് പുക നിറഞ്ഞപ്പോള്‍


കൊച്ചി: വിമാനത്തിലെ ടോയ്‌ലറ്റിൽ കയറി സിഗരറ്റ് വലിച്ച 62കാരൻ അറസ്റ്റിൽ. ദുബായിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന സ്‌പൈസ് ജെറ്റ് എയർവേയ്‌സ് എസ്‌ജി 17 വിമാനത്തിനുള്ളിൽ ഞായറാഴ്ചയാണ് സംഭവം.

 തൃശൂർ മാള സ്വദേശി സുകുമാരനാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി കൊച്ചിയിൽ വിമാനമിറങ്ങിയ സുകുമാരനെ കൊച്ചി എയർപോർട്ട് സെക്യൂരിറ്റി ഓഫീസറുടെ പരാതിയിൽ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു.

വിമാനം പറക്കുന്നതിനിടെ ടോയ്‌ലറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ടപ്പോഴാണ് ജീവനക്കാർ അറിഞ്ഞത്. പിന്നീട് പുകവലി തടഞ്ഞു. തുടർന്ന് വിമാനം കൊച്ചിയിൽ ഇറങ്ങിയപ്പോൾ ജീവനക്കാർ എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥനെ വിവരമറിയിച്ചു. ഇയാളിൽ നിന്ന് സിഗരറ്റും ലൈറ്ററും കണ്ടെടുത്തു.  പ്രതിക്കെതിരെ പോലീസ് കേസെടുത്ത് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ 1വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും 1ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.