മുൻ ചാമ്പ്യൻമാരായ എഫ്‌സി ബാഴ്‌സലോണ ഇന്ന് സ്പാനിഷ് സൂപ്പർ കപ്പ് ടൂർണമെന്റിൽ കളിക്കുന്നു.
ഇന്ത്യൻ സമയം പുലർച്ചെ 12.30ന് ആരംഭിക്കുന്ന സെമി ഫൈനൽ മത്സരത്തിൽ സാവിയും സംഘവും റയൽ ബെറ്റിസിനെ നേരിടും. സൗദി അറേബ്യയിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിലാണ് മത്സരം.
ഈ മത്സരത്തിലെ വിജയികൾ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ റയൽ മാഡ്രിഡുമായി ഏറ്റുമുട്ടും. എല്ലാ ഒരുക്കങ്ങളുമായാണ് ബാഴ്‌സ സൗദിയിലെത്തിയത്. എന്ത് വില കൊടുത്തും ജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാവി ആദ്യ ഇലവനിൽ മികച്ച ടീമിനെ ഇറക്കുക.
അവസാന ലീഗ് മത്സരത്തിൽ അത്‌ലറ്റിക്കോയെ സ്വന്തം തട്ടകത്തിൽ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസം ബാഴ്‌സയുടെ ഇന്നത്തെ മത്സരത്തിലും പ്രതിഫലിച്ചേക്കും. റയൽ ബെറ്റിസ് ഒരു മോശം ടീമല്ല. നിലവിൽ ലാലിഗയിൽ നാലാം സ്ഥാനത്താണ് അവർ. അതുകൊണ്ട് തന്നെ ബാഴ്‌സയ്ക്ക് വലിയ വെല്ലുവിളി ഉയർത്താൻ അവർക്ക് കഴിഞ്ഞേക്കും. എന്തായാലും ഫൈനലിൽ റയലിനൊപ്പം ആരൊക്കെ കൊമ്പുകോർക്കും എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കാം.
FULHAM VS CHELSEA
ഇന്നു നടക്കുന്ന മറ്റൊരു മത്സരത്തിൽ ചെൽസി ഫുൾ ഹാമിന് നേരിടും ഇന്ത്യൻ സമയം രാത്രി 1:30നാണ് മത്സരം