Click to learn more 👇

എണ്ണയും മുട്ടയും വേണ്ട; വീട്ടില്‍ തന്നെ ഒരു മിനിട്ടില്‍ വെജിറ്റബിള്‍ മയോണൈസ് ഉണ്ടാക്കാം


 

നോൺ വെജ് മയോണൈസ് നിരോധിക്കുമ്പോൾ, വെജിറ്റബിൾ മയോണൈസ് വീട്ടിൽ തന്നെ ഉണ്ടാക്കാം.

മുട്ടയും എണ്ണയും ചേർക്കാതെ കശുവണ്ടി ഉപയോഗിച്ച് മയോണൈസ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

  ആവശ്യമായ വസ്തുക്കൾ

  1, കശുവണ്ടി - 25

  2, വെളുത്തുള്ളി - മൂന്ന്

  3, നാരങ്ങ നീര് - ½ മുറി 

  4, കുരുമുളക് പൊടി - 1/2 ടീസ്പൂൺ

  5, ഉപ്പ് - ആവശ്യത്തിന് 

  6, ആപ്പിൾ വിനാഗിരി - ഒരു ടേബിള്‍ സ്പൂണ്‍

  എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം 

ആദ്യം കശുവണ്ടി 10 മിനിറ്റ് വെള്ളത്തിൽ കുതിർക്കുക. എന്നിട്ട് വെള്ളത്തിലിട്ട  കശുവണ്ടിയും മൂന്ന് അല്ലി വെളുത്തുള്ളിയും ജാറില്‍ ഇടുക.  

ഇതിലേക്ക് അര നാരങ്ങയുടെ നീര് ഒഴിക്കുക. അതിനുശേഷം അര ടീസ്പൂൺ ഉപ്പ്, അര ടീസ്പൂൺ കുരുമുളക് പൊടി, ഒരു ടേബിൾ സ്പൂൺ ആപ്പിൾ വിനാഗിരി എന്നിവ ചേർത്ത് മിക്സിയിൽ 10 മുതൽ 15 സെക്കൻഡ് വരെ അടിക്കുക.  

ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് വീണ്ടും അടിക്കുക. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി ആവശ്യാനുസരണം ഉപയോഗിക്കുക. ഈ മയോന്നൈസ് മൂന്ന് ദിവസം വരെ ഫ്രിഡ്ജിൽ ഉപയോഗിക്കാം

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.