കൊടുവള്ളി: തലശ്ശേരിയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കൊടുവള്ളി സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്.
തലശ്ശേരി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
ഇന്നലെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. പോക്‌സോ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മുഹമ്മദിനെ വൈകിട്ട് കോടതിയിൽ ഹാജരാക്കും.