മുംബൈ സിറ്റിക്കെതിരായ തോൽവിക്ക് ശേഷം ചെറിയ ഇടവേളയ്ക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. ആ പരാജയം മറക്കുക എന്നതായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ലക്ഷ്യം. നേരത്തെ കൊച്ചിയിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം കേരള ബ്ലാസ്റ്റേഴ്സിനൊപ്പമായിരുന്നു.
ലെസ്കോവിച്ച് ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകില്ല. പരിക്ക് മൂലം താരം ഇന്ന് ഉണ്ടാകില്ലെന്ന് വുകൊമാനോവിച്ച് അറിയിച്ചു. മുംബൈ സിറ്റിക്കെതിരെയും ലെസ്കോവിച്ച് ഇല്ലായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ സെന്റർ ബാക്ക് കൂട്ടുകെട്ടിൽ ലെസ്കോവിച്ചിന് പകരം വിക്ടർ മോംഗിലും ഹോർമിപാമും ടീമിലെത്തും. ടീമിൽ ചില മാറ്റങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്. ഇന്ന് രാത്രി 7.30ന് നിങ്ങൾക്ക് മത്സരം കാണാം.