ബാക്കി കാര്യങ്ങൾ കോടതി വിധി പ്രകാരമാണെന്ന് സംവിധായകൻ ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു.
മാരകമായ മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിച്ചതിന് 'നല്ല സമയം' എന്ന ചിത്രത്തിനെതിന്റെ സംവിധായകനും നിർമ്മാതാവിനുമെതിരെ കേസ് എടുത്തിരുന്നു.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ലഹരി വസ്തുക്കളുടെ ഉപയോഗം ഉൾപ്പെടുത്തിയ ടീസറാണ് കേസ് എടുക്കാൻ എക്സൈസിനെ പ്രേരിപ്പിച്ചത്. എക്സൈസ് കോഴിക്കോട് റേഞ്ച് അബ്കാരി, എൻഡിപിഎസ് ആക്ട് പ്രകാരവും കേസെടുത്തു.
"നല്ല സമയം" യൂത്ത് ഏറ്റെടുത്തു സന്തോഷം, എന്നെ മിക്കവാറും പോലീസും ഏറ്റെടുക്കും ജാമ്യം എടുത്തിട്ട് വരാം മക്കളെ എന്നാണ് കേസെടുത്തതിന് പിന്നാലെ ഒമര്‍ ലുലു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.