ന്യൂയോർക്ക്: മരണാനന്തരം മനുഷ്യശരീരം കൃഷിക്ക് അനുയോജ്യമാക്കുന്നതിന് കമ്പോസ്റ്റ് ചെയ്യാൻ അനുമതി നൽകുന്ന ആറാമത്തെ സംസ്ഥാനമായി ന്യൂയോർക്ക്.
ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ കാത്തി ഹോച്ചൽ കഴിഞ്ഞ വാരാന്ത്യത്തിൽ പുതിയ നിയമത്തിൽ ഒപ്പുവച്ചു.
2019ന് ശേഷം ഇതാദ്യമായാണ് മറ്റൊരു സംസ്ഥാനം മനുഷ്യശരീരം കമ്പോസ്റ്റ് ചെയ്യാൻ അനുവദിക്കുന്ന നിയമം പാസാക്കുന്നത്.
2019-ൽ വാഷിംഗ്ടൺ സംസ്ഥാനത്ത് ആദ്യമായി ഈ നിയമം നിലവിൽ വന്നു.
2021-ൽ കൊളറാഡോ, ഒറിഗോൺ സംസ്ഥാനങ്ങളും 2022-ൽ വെർമോണ്ട്, കാലിഫോർണിയ സംസ്ഥാനങ്ങളും പ്രാബല്യത്തിൽ വന്നു.
സംസ്‌കാര ചടങ്ങുകൾക്ക് സ്ഥലം കണ്ടെത്തുന്നതിൽ ഉള്ള പ്രയാസവും വലിയ ചെലവും ബുദ്ധിമുട്ടും കാരണമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്.
രാസവസ്തുക്കൾ പൊതിഞ്ഞ ശവശരീരങ്ങൾ പുനരുപയോഗിക്കാവുന്ന വലിയ തൊട്ടിയില്‍ വയ്ക്കുന്നു.
പിന്നീട് രാസപ്രവർത്തനങ്ങളിലൂടെ ശരീരം പോഷക സാന്ദ്രമായ മണ്ണായി മാറുന്നു. ഒരു സാധാരണ മൃതദേഹം കുറഞ്ഞത് 36 ചാക്ക് മണ്ണായി മാറും.
മരങ്ങൾ നടുന്നതിനും ജൈവകൃഷിക്കും ഈ മണ്ണ് വളരെ അനുയോജ്യമാണ്. ശ്മശാനങ്ങൾ വളരെ പരിമിതമായ നഗരപ്രദേശങ്ങളിൽ, മൃതദേഹങ്ങൾ കമ്പോസ്റ്റാക്കി മാറ്റുന്നത് വളരെ ഗുണം ചെയ്യുമെന്ന് സ്വിംര്‍ഗ് നാച്യുറല്‍ സെമിട്രി മാനേജര്‍ മിഷേല്‍ മെന്‍റര്‍ പറയുന്നു.
കൂടുതൽ വാർത്തകൾ അറിയാനും മലയാളി സ്പീക്ക്സ് വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനു ക്ലിക്ക് ചെയ്യൂ