ഗ്വാളിയോർ: മകളെ ബലാത്സംഗം ചെയ്ത യുവാവുമൊത്തുള്ള മകളുടെ പ്രണയത്തെ എതിർത്ത അമ്മയെ മകളും യുവാവും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി.
മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ മകളും കാമുകനും അറസ്റ്റിൽ. 17 കാരിയായ പെൺകുട്ടി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
മധ്യപ്രദേശിലെ ഭിന്ദില്‍ സ്വദേശി മമ്ത കുശ്വാഹ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. നേരത്തെ ഈ 17 കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ ജയിലിൽ കിടന്ന ഇയാള്‍ അടുത്തിടെയാണ് ജയിൽ മോചിതനായത്.
തുടർന്ന് പെൺകുട്ടിയെ ഫോണിൽ ബന്ധപ്പെട്ടു. അതിനുശേഷം ഇരുവരും പ്രണയത്തിലായി. അമ്മ എതിർപ്പുമായി എത്തിയതായി പോലീസ് പറഞ്ഞു. അമ്മയുടെ എതിർപ്പ് പ്രശ്നമായപ്പോൾ കാമുകന്റെ സഹായത്തോടെ മകൾ അമ്മയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നേരത്തെ മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി കഴിഞ്ഞ മാസമാണ് ജയിൽ മോചിതനായത്.
ജയിൽ മോചിതനായ ശേഷം വീണ്ടും പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചു.
ഇയാളുമായി പ്രണയത്തിലായ കാര്യം പെൺകുട്ടിയാണ് അമ്മയെ അറിയിച്ചത്. എന്നാൽ അമ്മ ഈ ബന്ധത്തെ എതിർത്തു. ഇതിൽ പ്രകോപിതരായ പെൺകുട്ടിയും കാമുകനും അമ്മയെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു.
ഗ്വാളിയോറിലെ വാടകവീട്ടിൽ പെൺകുട്ടിയും അമ്മയും തനിച്ചായിരുന്നു താമസം. ഇതറിഞ്ഞ കാമുകൻ പെൺകുട്ടിയുടെ സമ്മതത്തോടെ അവിടെ എത്തുകയായിരുന്നു. ഇരുവരും ചേർന്ന് അമ്മയെ ആദ്യം കഴുത്ത് ഞെരിച്ച് ബോധരഹിതയാക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് ഇവരെ കുത്തിക്കൊന്നു. മമ്തയുടെ ശരീരത്തിൽ പലതവണ കുത്തേറ്റതായി സ്ഥലത്തെത്തിയ പൊലീസ് പറഞ്ഞു.
മരിച്ചെന്ന് ഉറപ്പിച്ച ശേഷം മമ്തയുടെ മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു. പിന്നെ ഇരുവരും രാത്രി മുഴുവൻ അവിടെ തങ്ങി.
നേരം പുലർന്നപ്പോൾ ആർക്കും സംശയം തോന്നാതെ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.
വീടിന് പുറത്ത് ആരെയും കാണാത്തതിനെ തുടർന്ന് വീട്ടുടമസ്ഥൻ സംശയം തോന്നി പോലീസിൽ അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി വീട് പരിശോധിച്ചപ്പോൾ കട്ടിലിനടിയിൽ മമതയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ പെൺകുട്ടിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റം സമ്മതിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നാണ് പൊലീസ് നൽകുന്ന വിവരം.