ന്യൂഡല്‍ഹി: സുല്‍ത്താന്‍പുരിയില്‍ പുതുവത്സരാഘോഷത്തിനിടെ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിയെ 13 കിലോമീറ്റർ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ മരിച്ച അഞ്ജലി സിംഗിന്റെ പോസ്റ്റ് മോർട്ടം റിപ്പോര് ട്ട് പുറത്ത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം അഞ്ജലിയുടെ ശരീരത്തിൽ 40 മുറിവുകളുണ്ടായിരുന്നു.
മൃതദേഹത്തിന്റെ തൊലി ഉരിഞ്ഞ് വാരിയെല്ലുകൾ പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു.
തലയോട്ടിയുടെ അടിഭാഗം തകർന്നു. തലച്ചോറും തകർന്നു പുറത്തു വന്നു. തലയ്ക്കും നട്ടെല്ലിനും കൈകാലുകൾക്കും പരിക്കേറ്റിരുന്നു.
ഇടിയുടെ ആഘാതവും രക്തസ്രാവവുമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. ലൈംഗികാതിക്രമത്തിനിരയായ തരത്തിലുള്ള മുറിവുകളൊന്നും ശരീരത്തിൽ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അഞ്ജലിയുടെ മൃതദേഹം നഗ്നമായി കണ്ടെത്തിയതിനെ തുടർന്ന് പീഡിപ്പിക്കപ്പെട്ടതായി സംശയിക്കുന്നതായി അമ്മ പറഞ്ഞിരുന്നു.
ഞായറാഴ്ച രാവിലെ ഔട്ടർ ഡൽഹിയിലെ സുൽത്താൻപുരിയിലെ കാഞ്ചവാലയിലാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങളെല്ലാം കീറി. കാർ ഓടിച്ചിരുന്ന ദീപക് ഖന്ന (26), കൂടെയുണ്ടായിരുന്ന അമിത് ഖന്ന (25), കൃഷ്ണൻ (27), മിഥുൻ (26), മനോജ് മിത്തൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.