Click to learn more 👇

തൃശൂരില്‍ 60കാരിയെ ലൈംഗികമായിപീഡിപ്പിച്ച്‌ മാല കവര്‍ന്ന 27കാരന്‍ അറസ്റ്റില്‍


 

തൃശൂർ: കയ്പമംഗലത്ത് അറുപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് മാല മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. എടിഎം രാഹുൽ, അപ്പു രാഹുല്‍ എന്നീ പേരുകളിലറിയപ്പെടുന്ന തോട്ടുപറമ്ബില്‍ രാഹുല്‍(27) ആണ് അറസ്റ്റിലായത്.

ഈ മാസം ഒന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം.

പുലർച്ചെ വീട്ടിൽ അതിക്രമിച്ച്‌ കയറി പീഡിപ്പിക്കാൻ ശ്രമിച്ച ശേഷം മലകവർന്ന്  രക്ഷപ്പെട്ടു.  

വാഴയമ്പലം അയിരൂരിൽ നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.  നേരത്തെ മോഷണക്കേസുകളിലും അടിപിടി കേസുകളിലും പ്രതിയാണ്.