Click to learn more 👇

കാസര്‍കോട് സെന്റ് ജോണ്‍സ് ദേവാലയത്തില്‍ വെടിക്കെട്ടിനിടെ അപകടം; നാല് പേര്‍ക്ക് പരിക്ക്

 



കാസർകോട്: കാസർകോട് പാലാവയൽ സെന്റ് ജോൺസ് പള്ളിയിൽ പടക്കം പൊട്ടിക്കുന്നതിനിടെ അപകടം.  സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു.

ദേവാലയത്തിലെ പെരുന്നാളിനോട്നുബന്ധിച്ചുള്ള വെടിക്കെട്ടിനിടെ എട്ടു മണിയോടെയായിരുന്നു അപകടം.  ആർക്കും കാര്യമായ പരിക്കില്ല.പരിക്ക് പറ്റിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എല്ലാ വർഷവും പള്ളി പെരുന്നാളും പുതുവത്സരാഘോഷവും ഒരുമിച്ചാണ് ആഘോഷിക്കുന്നത്. 

ഇതിന്റെ ഭാഗമായി നടത്തിയ വെടിക്കെട്ടിൽ ആൾക്കൂട്ടത്തിന്റെ ഇടയിലേക്ക് പടക്കങ്ങൾ തെറിച്ച് വീണാണ് അപകടം. പരിക്കേറ്റവർക്ക് കാലിന് നിസാര പരിക്കുണ്ട്.