കോഴിക്കോട് താമരശ്ശേരി സ്വദേശികളായ ഫിദ ഫഹദ്, അഹമ്മദ് അനീസ് എന്നിവരെയാണ് ഇന്ന് രാവിലെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കാറിൽ പണം കടത്താൻ ശ്രമിച്ചു. എന്നാൽ വാഹന പരിശോധനയ്ക്കിടെ പെരിന്തൽമണ്ണയിൽ വച്ചാണ് പിടികൂടിയത്. കാറിൽ രഹസ്യ അറയുണ്ടാക്കി അതിൽ ഒളിപ്പിച്ചാണ് ഇവർ പണം കടത്താൻ ശ്രമിച്ചത്.
ഇത് സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധന. പണത്തിന്റെ ഉറവിടം പോലീസ് അന്വേഷിക്കുന്നുണ്ട്.