തൃശൂർ കുന്നംകുളത്തെ വീട്ടിൽ പട്ടാപ്പകൽ വൻ കവർച്ച. ശാസ്ത്രി നഗറിൽ താമസിക്കുന്ന LIC ഡിവിഷണൽ ഓഫീസർ ദേവിയുടെ വീട്ടിലാണ് കവർച്ച നടന്നത്.
80 പവൻ സ്വർണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ വീട്ടുകാർ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയ സമയത്താണ് മോഷണം നടന്നത്.
രാവിലെ പത്തിന് പോയ വീട്ടുകാർ ഉച്ചയ്ക്ക് രണ്ടിന് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.. കുടുംബത്തിന്റെ യാത്രയെ കുറിച്ച് കൃത്യമായ വിവരം അറിയാവുന്നവരാകാം മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മുകളിലത്തെ നിലയുടെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നതെന്ന് പോലീസ് പറഞ്ഞു. മുകൾനിലയിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. വീട്ടിലെ അലമാര ഉൾപ്പെടെയുള്ള സാധനങ്ങളെല്ലാം ചിതറിക്കിടക്കുകയാണ്.