ഷില്ലോങ്: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സ്നിഫർ നായ്ക്കളിലൊന്ന് ഗർഭിണിയായതിനെ കുറിച്ച് അന്വേഷിക്കാൻ ബിഎസ്എഫ് കോടതി ഉത്തരവിട്ടു.
ലൈൽസി എന്ന അതിര്‍ത്തി രക്ഷാസേനയുടെ പെൺ നായയ്ക്ക് മൂന്ന് നായ്ക്കുട്ടികൾ ജനിച്ചു.
അതീവ സുരക്ഷാ മേഖലകളിൽ വിന്യസിച്ചിരിക്കുന്ന നായ്ക്കൾ ഗർഭിണിയാകാൻ പാടില്ലെന്നാണ് ബിഎസ്എഫിന്റെ നിയമം.
സേനയുടെ വെറ്ററിനറി വിഭാഗത്തിന്റെ മേൽനോട്ടത്തിലും ഉപദേശത്തിലും മാത്രമേ ഇവയെ പ്രജനനം ചെയ്യാൻ അനുവദിക്കൂ. നായ കൈകാര്യം ചെയ്യുന്നവർ ഇക്കാര്യത്തിൽ നിരന്തരം ജാഗ്രത പുലർത്തേണ്ടതുണ്ട്. ഈ ചട്ടങ്ങൾ ലംഘിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ബിഎസ്എഫ് 43 ബറ്റാലിയനിലെ ലൈൽസി എന്ന പെൺ നായയാണ് ഡിസംബർ അഞ്ചിന് ബോർഡർ ഔട്ട്‌പോസ്റ്റിലെ ബാഗ്‌മാരയിൽ മൂന്ന് നായ്ക്കുട്ടികൾക്ക് ജന്മം നൽകിയത്.
ബിഎസ്എഫ് ക്യാമ്പിലും ബിഒപിയിലും സ്ഥിരം ഡ്യൂട്ടിക്കായി സ്നിഫർ ഡോഗുകളെ വിന്യസിച്ചിട്ടുണ്ട്. ഈ നായ്ക്കൾക്ക് പുറത്തിറങ്ങാൻ അനുവാദമില്ല, കനത്ത സുരക്ഷാ സംവിധാനമാണ് ഇവയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് പെണ്‍നായ ഗര്‍ഭിണിയായത് സുരക്ഷാവീഴ്ചയുണ്ടായോയെന്ന് അന്വേഷിക്കും.
ബിഎസ്എഫിന്റെ പ്രാദേശിക ആസ്ഥാനമായ ഷില്ലോങ്ങിലെ സൈനിക കോടതി സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ബിഎസ്എഫ് ഡെപ്യൂട്ടി കമാൻഡന്റ് അജിത് സിംഗിനാണ് അന്വേഷണ ചുമതല. ഈ മാസം അവസാനത്തോടെ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.