Click to learn more 👇

കോട്ടയത്ത് നഴ്സിംഗ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; അറുപതോളം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 



കോട്ടയം: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. കോട്ടയം മാങ്ങാനത്തെ മന്ദിരം ആശുപത്രിയിലെ നഴ്സിംഗ് ഹോസ്റ്റലിൽ കഴിയുന്നവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് സംശയം. അറുപതോളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ആരുടെയും നില ഗുരുതരമല്ലാത്തതിനാൽ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.  സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി കാന്റീന് അടച്ചുപൂട്ടി.