Click to learn more 👇

കോഴിക്കോട് വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍



കോഴിക്കോട്: വടകരയിൽ വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഷഫീഖിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

പ്രതി കുറ്റം സമ്മതിച്ചു.  പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്നും കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും റൂറൽ എസ്പി.  ആർ കറപ്പസ്വാമി പറഞ്ഞു.

ഡിസംബർ 25നാണ് വടകര പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽ വ്യാപാരിയായ രാജനെ മരിച്ച നിലയിൽ കണ്ടെത്തിയത്.  

ഫോട്ടോ പുറത്തുവന്നതിനെ തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനായി വടകരയിലെത്തിച്ചു.  തുടർന്ന് പ്രതി കുറ്റം സമ്മതിച്ചു.

സോഷ്യൽ മീഡിയ വഴിയാണ് പ്രതി വ്യവസായിയെ പരിചയപ്പെട്ടത്.  

സമയം കഴിഞ്ഞിട്ടും രാജൻ രാത്രി വീട്ടിലേക്ക് വരാത്തതിനെ തുടർന്ന് വീട്ടുകാർ കടയിൽ എത്തി തിരച്ചിൽ നടത്തിയപ്പോഴാണ് നിലത്ത് മരിച്ച്‌ കിടക്കുന്നത് കണ്ടത്. 

ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവൻ സ്വർണ്ണ ചെയിൻ, മോതിരം, കടയിലുണ്ടായിരുന്ന പണം, ബൈക്ക് എന്നിവ കാണാതായിരുന്നു.